
കോയമ്പത്തൂർ: സി.പി.ഐ.എമ്മിനെതിരെയും സീതാറാം യെച്ചൂരിക്കെതിരെയും വിമർശനവുമായി മക്കൾ നീതി മയ്യം നേതാവും ചലച്ചിത്ര താരവുമായ കമൽഹാസൻ. നിരവധി തവണ ഇടത് പാർട്ടികളുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വിലകുറച്ചുകണ്ടെന്ന് കമൽ പറഞ്ഞു. ഡി.എം.കെയിൽ നിന്നും 25 കോടി വാങ്ങിയാണ് സി.പി.ഐ.എം മുന്നണിയിൽ ചേർന്നതെന്നും റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കൾ ഇങ്ങനെ ആയതിൽ വിഷമമുണ്ടെന്നും സ്റ്റാലിനെ വിശ്വാസിക്കാൻ കഴിയില്ലെന്നും കമൽ പറഞ്ഞു. നേരത്തേ കേരള സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി കമൽ ഹാസൻ പലകുറി രംഗത്ത് വന്നിരുന്നു