amarinder-singh

അമൃത്​സർ: ബി.ജെ.പി എം.എൽ.എ അരുൺ നാരംഗിനെ പഞ്ചാബിലെ കർഷകർ മർദിച്ച സംഭവത്തെ അപലപിച്ച്​ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​. നാരംഗിനെ മർദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംസ്​ഥാനത്തിന്റെ സമാധാനം തകർത്ത്​ നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും സിംഗ് പറഞ്ഞു. ഇത്തരം അനിഷ്​ട സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന്​ മുഖ്യമന്ത്രി കർഷ​കരോട്​ അഭ്യർത്ഥിച്ചു. കേന്ദ്രത്തിന്റെ മൂന്ന്​ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധി ഉടൻ അവസാനിപ്പിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അവ പിൻവലിക്കണമെന്നും സിംഗ് പ്രധാനമന്ത്രി നന്ദ്രേമോദിയോട്​ ആവശ്യപ്പെട്ടു. എം.എൽ.എയെയും എം.എൽ.എയെ രക്ഷപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരെയും മർദ്ദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡി.ജി.പി ദിനകർ ഗുപ്​തക്ക്​ സർക്കാർ നിർദ്ദേശം നൽകി.