
ഢാക്ക : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായി ബംഗ്ലാദേശിൽ വ്യാപക പ്രതിഷേധം. ബംഗ്ലാദേശിലെ വിവിധയിടങ്ങളിൽ ക്ഷേത്രങ്ങൾക്കും ട്രെയിനുകൾക്കും നേരെ വ്യാപക ആക്രമണം. വിവിധയിടങ്ങളിലായി ഉണ്ടായ ആക്രമണങ്ങളിൽ 10 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രക്ഷോഭകാരികൾ തെരുവിലിറങ്ങിയത്.
കണ്ണീർ വാതകവും, റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചാണ് സുരക്ഷാ സേന ഇവരെ പിരിച്ചുവിട്ടത്. ധാക്കയെയും, ചിറ്റഗോംഗിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയും പ്രക്ഷോഭകാരികൾ ഉപരോധിച്ചു. പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിലും കല്ലേറിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന ആക്രമണങ്ങളിൽ ഇതുവരെ 11 ഓളം പേരാണ് മരിച്ചത്. മോദിയെ മുഖ്യാതിഥിയായി ക്ഷണിച്ച ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരേയും പ്രതിഷേധം ശക്തമാണ്.