bjp

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ എല്ലാ സംവിധാനങ്ങളും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കാൻ ബി.ജെ.പിക്കുവേണ്ടി പ്രവർത്തിക്കുകയണെന്ന് പ്രശസ്ത മാദ്ധ്യമപ്രവർത്തകനും മാഗ്‌സസെ അവാർ‌ഡ് ജേതാവുമായ പി. സായ്‌നാഥ് ആരോപിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഏജൻസികളെല്ലാം തന്നെ ബി.ജെ.പിയെ സഹായിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഇത്ര മോശമായി പ്രവർത്തിച്ച ഇലക്ഷൻ കമ്മീഷൻ അടുത്തകാലത്തുണ്ടായിട്ടില്ലെന്നും ഏറ്റവുമധികം ദുർബലമാക്കപ്പെട്ട കേന്ദ്രഏജൻസികളൊന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും സായ്നാഥ് പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്നാ്ട്ടിൽ ഡി.എം.കെ നേതാക്കൾക്ക് ആദായ നികുതി റെയ്ഡ് നേരിടേണ്ടി വന്നു. ഇ.ഡിക്കെതിരേ കേരളത്തിൽ സർക്കാരിനെ കോടതിയെ സമീപിക്കേണ്ടി വന്നു. ബംഗാളിൽ തൃണമൂൽ നേതാക്കൾക്കെതിരേ റെയ്ഡ് ഉണ്ട്. പക്ഷെ ശാരദാ അഴിമതിക്കേസിൽപെട്ട ബി.ജെ.പിയിലേക്ക് പോയ തൃണമൂൽനേതാക്കൾക്കൊന്നും റെയ്‌ഡോ അന്വേഷണമോ നേരിടേണ്ടി വന്നിട്ടില്ല. ബി.ജെ.പിയിലെത്തിയ അഴിമതിക്കറപുരണ്ടവർക്ക് എല്ലാ സംരക്ഷണവും ലഭിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ ആകർഷകത്വം വളരെയധികം കുറഞ്ഞു. ഇത്ര മോശമായി പ്രവർത്തിച്ച ഇലക്ഷൻ കമ്മീഷൻ അടുത്തകാലത്തുണ്ടായിട്ടില്ല. ഏറ്റവുമധികം ദുർബലമാക്കപ്പെട്ട കേന്ദ്രഏജൻസികളൊന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനിപ്പോൾ. ലാവലിൻ കേസ് കേരളത്തിൽ പോളിംഗ് നടക്കുന്ന ഏപ്രിൽ ആറിനെടുത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പാർട്ടിക്കായി എല്ലാ കേന്ദ്രസർക്കാർസംവിധാനങ്ങളും ഏജൻസികളും പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. .