covid-

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാംഘട്ടത്തിൽ രോഗവ്യാപനം അതിവേഗ്തിലെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടു മാസത്തിനുള്ളില്‍ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നേക്കും. 45 വയസിന് മുകളിലുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

45നു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്നിന് വാക്‌സിനേഷന്‍ ആരംഭിക്കും. പ്രതിദിനം 2.50 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. ഇതിലൂടെ 45 ദിവസം കൊണ്ട് ഈ വിഭാഗത്തിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് കണക്കാക്കുന്നത്. ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വാക്‌സിനേഷന് വേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.