
തിരുവനന്തപുരം: ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ മലയാളത്തിന്റെ അഭിമാനചിത്രം ദൃശ്യം 2 വിന്റെ തിരക്കഥ വിപണിയിൽ. തിരക്കഥാകൃത്തിന്റെ കൈയ്യൊപ്പോടുകൂടിയ പരിമിതമായ പതിപ്പുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഡി.സി ബുക്ക്സ് ആണ് പ്രസാഥകർ.
തിരക്കഥ വിപണിയിൽ എത്തിയിരിക്കുന്ന വിവരം ദൃശ്യത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. ഡി.സി ബുക്സിന്റെ ഓൺലൈൻ സ്‌റ്റോറുകളിലും സംസ്ഥാനത്താകമാനമുളള ബുക്ക്സ് ഷോപ്പുകളിലും തിരക്കഥ ലഭിക്കും.
ഡി.സി ബുക്സിന്റെ ഓൺലൈൻ സ്‌റ്റോറിൽ പബ്ളിഷിംഗ് തീയതി 09.04.2021 എന്നാണ് നൽകിയിരിക്കുന്നത്. 192 പേജുകളുളള പുസ്തകത്തിന് 230 രൂപയാണ് വില. ദൃശ്യത്തിന്റെ തിരക്കഥ നേരത്തെ ഡി.സി ബുക്ക്സിലൂടെ ജീത്തു ജോസഫ് വിപണിയിൽ എത്തിച്ചിരുന്നു. ദൃശ്യം, മെമ്മറീസ് എന്നീചിത്രങ്ങളുടെ തിരക്കഥ ഒറ്റ പുസ്തകമായി ആയിരുന്നു വിപണിയിൽ എത്തിയത്.