
തമിഴ്‍, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിൽ സജീവമായ നടി ഐശ്വര്യ മേനോൻ മലയാളികൾക്ക് സുപരിചിതയായ മാറുന്നത് 'മൺസൂൺ മംഗോസ്' എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ്. ചിത്രത്തിൽ രേഖ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. മികച്ച ഫാഷൻ സെൻസുള്ള ഐശ്വര്യ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്.
മലയാളമുൾപ്പെടെയുള്ള ഭാഷകളിൽ നിന്നുമുള്ള തന്റെ ആരാധകർക്കായി ഐശ്വര്യ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിലെ തന്റെ ഏതാനും ചിത്രങ്ങൾ നടി അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ വഴി പങ്കുവയ്ക്കുകയും അത് വലിയ ശ്രദ്ധ നേടുകയും ചെയ്തു.
ടാങ്ക് ടോപ്പ് മാതൃകയിലുള്ള ഒരു ടീഷർട്ടും മൈക്രോ ജീൻ ഷോർട്സും ധരിച്ച് ഏതോ കെട്ടിടത്തിന്റെ ടെറസെന്ന് തോന്നിക്കുന്ന സ്ഥലത്ത് ഒരു കറുത്ത ഏണിയുടെ അടുത്തായി താൻ നിൽക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു താഴെയായി നിരവധി പേർ കമന്റുകളും ലൈക്കുകളുമായി എത്തിയിട്ടുമുണ്ട്.
ഇകൂട്ടത്തിൽ ഒരാളുടെ കമന്റ് അൽപ്പം തമാശ നിറഞ്ഞതാണ്. 'ടെറസിൽ ഒരുപാട് സമയം ചിലവാക്കുകയാണ് നിങ്ങൾ. അവിടെ നിന്നും മാറാൻ സമയമായി' എന്നാണ് 'സ്റ്റോർബോൺ 85' എന്ന് പേരുള്ള ഇൻസ്റ്റാഗ്രാം യൂസർ നടിയുടെ ചിത്രത്തിന് കീഴിലായി കുറിച്ചത്.