
തിരുവനന്തപുരം: കേരളത്തിൽ തുടർഭരണം ആപത്താണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. പിണറായിക്ക് വീണ്ടു വിചാരം നടത്താൻ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്നും,സിപിഎം എന്നാൽ പിണറായി മാത്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
സി പി എം പിണറായിയിൽ ചുറ്റിത്തിരിയുന്നു. ചോദ്യം ചെയ്യാൻ കഴിയാത്ത നേതാവ് ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ല.ഏത് നേതാവും വിമർശനത്തിന് വിധേയനായിരിക്കണം.ഇന്ന് സിപിഎമ്മിൽ അതില്ലെന്നും ആന്റണി വിമർശിച്ചു.
അതേസമയം നേമം ബി ജെ പിയുടെ ശക്തി കേന്ദ്രമല്ലെന്നും എ കെ ആന്റണി പറഞ്ഞു. കഴിഞ്ഞ തവണ നേമത്ത് ജയിച്ചത് ബി ജെപിയല്ല, രാജഗോപാലാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആന്റണി.