kallara

തിരുവനന്തപുരം: കല്ലറ പാട്ടറയിൽ ഡി വൈ എഫ് ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. യു ഡി എഫിന്റെ കല്ലറ പഞ്ചായത്ത് പ്രചാരണ പരിപാടി പാട്ടറയിൽ സമാപിച്ചശേഷമായിരുന്നു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഒരു ഡി വൈ എഫ് ഐ പ്രവർത്തകനും സംഭവത്തിൽ പരിക്കേറ്റു.

യൂത്ത് കോൺഗ്രസ് കല്ലറ മണ്ഡലം പ്രസിഡന്റ് ഷജിൻ, സെക്രട്ടറി ഷഹ്‌നാസ്, ഡി വൈ എഫ് ഐ പ്രവർത്തകൻ വിഷ്‌ണു എന്നിവർക്കാണ് പരിക്കേറ്റത്. സ്വീകരണ പരിപാടി കഴിഞ്ഞ് സ്ഥാനാർത്ഥി മടങ്ങിയ ശേഷം കോൺഗ്രസ് പ്രവർത്തകൻ എൽ ഡി എഫ് പ്രവർത്തകരെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്.

കുറച്ച് നാൾ മുമ്പ് കോൺഗ്രസ് കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കമുണ്ടായിരുന്നു. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.