vt-balram-pinarayi

തിരുവനന്തപുരം: എൻകൗണ്ടർ കൊലപാതകങ്ങൾ ഗുജറാത്ത് മോഡൽ ആണെന്നും അത് കേരളത്തിലേക്ക് കൊണ്ട് വന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനാണെന്നും തൃത്താല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും എം എൽ എയുമായ വി ടി ബൽറാം. ഏഴ് പേരെയാണ് പിണറായി സർക്കാർ എൻകൗണ്ടർ കൊലപാതകത്തിലൂടെ ഇല്ലാതാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

'പഴയകാല വിപ്ലവകാരികളെ കുറിച്ച് ഓർക്കുന്ന ആളുകളാണ് ഒമ്പത് വിപ്ലവകാരികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഏറ്റുമുട്ടൽ കൊലപാതകം ഗുജറാത്ത് മോഡലാണ്. ആ മോഡൽ കേരളത്തിലേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.'- വി ടി ബൽറാം പറഞ്ഞു.

അതേസമയം നൂറ് ശതമാനം വിജയപ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ് മന്നോട്ട് പോകുന്നതെന്നും, വികസന പ്രവർത്തനങ്ങളിലൂന്നിയാണ് പ്രചാരണമെന്നും ബൽറാം പറഞ്ഞു.ഒരു സ്വകാര്യ ചാനലിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.