
കോട്ടയം: ഉമ്മൻചാണ്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിന്ന് പുതുപ്പള്ളി മണ്ഡലത്തിലെ യുവ എൻ ഡി എ സ്ഥാനാർത്ഥി എൻ ഹരിയെ അനുഗ്രഹിക്കണമെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്. പത്ത് തവണ നിയമസഭയിലേക്ക് വിജയിച്ചയാളാണ് ഉമ്മൻചാണ്ടി
എൻ ഹരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കവേയായിരുന്നു മന്ത്രിയുടെ അഭ്യർത്ഥന. ഇതുകേട്ട് കൂട്ടച്ചിരിയോടെ ജനങ്ങൾ കൈയടിച്ചു. താൻ ഏറെ ബഹുമാനിക്കുന്ന നേതാവാണ് ഉമ്മൻചാണ്ടി ജി. തനിക്ക് ഇഷ്ടമുള്ള മുതിർന്ന വ്യക്തിയുമാണ്. പക്ഷേ ഇത്തവണ അദ്ദേഹം യുവാക്കൾക്കുവേണ്ടി മാറിനിൽക്കണം- അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്‌നാഥ് സിംഗ് അദ്ദേഹത്തിന്റെ പാർട്ടിയുടെ തീരുമാനം അനുസരിക്കുന്നതുപോലെ താനും എന്റെ പാർട്ടി തീരുമാനം അനുസരിക്കുകയാണെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. മത്സരിക്കണോ വേണ്ടയോയെന്ന് നിശ്ചയിക്കുന്നത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.