covid19

തൊഴുപുഴ:എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് കൊവിഡ്. തൊടുപുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥിയും കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗവുമായ പ്രൊഫ. കെ.ഐ. ആന്റണിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ പ്രചാരണം അവസാനിപ്പിച്ച് അദ്ദേഹം നിരീക്ഷണത്തിലായി.

മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി പി ജെ. ജോസഫിനും നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗമുക്തനായ ശേഷമാണ് അദ്ദേഹം പ്രചരണരംഗത്ത് സജീവമായത്.