
ബീജിംഗ്: ചൈനീസ് പ്രവിശ്യയായ വുഹാനിലെ ലാബിൽ നിന്ന് കൊവിഡ് ചോർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ലോകാരോഗ്യ സംഘടനയും ചൈനയും സംയുക്തമായി നടത്തിയ പഠനത്തിൽ പറയുന്നു. ലാബിൽ നിന്നുള്ള വൈറസ് ചോർച്ച സാദ്ധ്യതയില്ലാത്തത് ആണ്. വവ്വാലുകളിൽനിന്നു മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്കു വൈറസ് പകരുന്നതിനാണ് ഏറ്റവും സാദ്ധ്യതയെന്നും പഠനത്തിൽ പറയുന്നു.