
മുംബയ്: എൻ.സി.പി നേതാവ് ശരദ് പവാറിനെ പിത്താശയത്തിലെ പ്രശ്നങ്ങളെ തുടർന്ന് നാളെ തെക്കൻ മുംബയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കും.
കഴിഞ്ഞ ദിവസം അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ശരദ്പവാറിനെ ബ്രീച്ച് കാൻഡി ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. തുടർന്നാണ് പിത്താശത്തിലെ പ്രശ്നങ്ങൾ കണ്ടെത്തിയതും ശസ്‌ത്രക്രിയയ്ക്ക് നിർദ്ദേശിച്ചതും.
ആരോഗ്യ സ്ഥിതി മോശമായതിനാൽ വരും ദിവസങ്ങളിൽ അദ്ദേഹത്തിന്റെ പരിപാടികളെല്ലാം റദ്ദാക്കിയതായും എൻ.സി.പി നേതാവ് നവാബ് മാലിക് അറിയിച്ചു.