terrorist-attack-

ബരാമുള്ള: ജമ്മുകാശ്‌മീരിലെ ബാരാമുള്ളയിൽ മുനിസിപ്പൽ കൗൺസിൽ യോഗം നടക്കുന്നതിനിടെ ഭീകരർ നടത്തിയ വെടിവയ്പിൽ രണ്ടുപേർ മരിച്ചു. മുനിസിപ്പൽ കൗൺസിലർ റിയാസ് അഹമ്മദും പൊലീസ് ഉദ്യോഗസ്ഥനായ ഷഫ്ഖാത് അഹമ്മദുമാണ് കൊല്ലപ്പെട്ടത്.

മുനിസിപ്പൽ കൗൺസിലറായ ഷംസുദ്ദീൻ പീറിന് വെടിവയ്പ്പിൽ ഗുരുതര പരിക്കേറ്റു. സോപോറിലെ മുനിസിപ്പൽ ഓഫീസിൽ കൗൺസിൽ യോഗം നടക്കുന്നതിനിടെയാണ് ഭീകരർ ആക്രമണം നടത്തിയത്. രണ്ട് ഭീകരർ സമീപത്തെ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ ശക്തമാക്കി. കൂടുതൽ സേനയെ വിന്യസിച്ചു.