
കൊളംബോ : ഒരോവറിലെ ആറുപന്തുകളും സിക്സിന് പറത്തിയവരുടെ കൂട്ടത്തിലേക്ക് ലങ്കൻ താരം തിസാര പെരേരയും . കഴിഞ്ഞ ദിവസം ശ്രീലങ്കയിലെ ഒരു ആഭ്യന്തര പ്രൊഫഷണൽ ഏകദിന ടൂർണമെന്റിലാണ് ലങ്ക ആർമിക്ക് വേണ്ടി തിസാര ആറ് സിക്സുകളടിച്ചുകൂട്ടിയത്.ബ്ളൂംഫെൽഡ് ക്ളബിന്റെ കൂറേയാണ് പ്രഹരമേറ്റുവാങ്ങിയത്.13 പന്തുകളിൽ തിസാര പുറത്താകാതെ 52 റൺസ് നേടി.
പ്രൊഫഷണൽ ക്രിക്കറ്റിൽ ഒരോവറിൽ ആറുസിക്സുകൾ നേടുന്ന ഒൻപതാമത്തെ താരമാണ് തിസാര.ഗാർഫീൽഡ് സോബേഴ്സ്,രവി ശാസ്ത്രി,ഹെർഷലെ ഗിബ്സ്,യുവ്‌രാജ് സിംഗ്,റോസ് വിറ്റെലി,ഹസ്രത്തുള്ള സസായി,ലിയോ കാർട്ടർ,കെയ്റോൺ പൊള്ളാഡ് എന്നിവരാണ് ഈ നേട്ടത്തിൽ നേരത്തേ എത്തിയവർ.