
ഭാരതീയ വിദ്യാഭവന്റെ രാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം കേന്ദ്ര നടത്തുന്ന ബിരുദാനന്തര ബിരുദ ജേർണലിസം ഡിപ്ലോമക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള 20 വയസ്സ് തികഞ്ഞ ആർക്കും അപേക്ഷിക്കാം. പത്രപ്രവർത്തന രംഗത്തും സ്ഥാപനങ്ങളിലും ബന്ധപെട്ടു പ്രവർത്തിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
ക്ലാസ് സമയം വൈകിട്ട് 6 മുതൽ 8 വരെ. കൊവിഡ് ഭീക്ഷണി നിലനിൽക്കുന്നതിനാൽ ഈ വർഷം ക്ലാസുകൾ ഓൺലൈൻ ആയി നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷ ഫോറം ഭവൻസിന്റെ പൂജപ്പുരയിലുള്ള ഓഫീസിൽ നിന്ന് പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. സമയം രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് വരെ. കൂടുതൽ വിവരങ്ങൾക്കായി 9496938353 എന്ന നമ്പറിൽ വിളിക്കുക.