
മഹാമാരിക്കാലത്ത് കൈകളും മുഖവും വൃത്തിയാക്കുന്നതിനൊപ്പം പ്രധാനമാണ് വീടിന്റെ വൃത്തിയും. നിങ്ങളെയും കുടുംബാംഗങ്ങളെയും രോഗങ്ങളിൽ നിന്ന് അകറ്റാനുള്ള ആദ്യശ്രമം സ്വന്തം വീട്ടിൽ നിന്ന് തന്നെ തുടങ്ങണം രോഗാണുക്കളുടെ ഒരു കൂടാരമാണ് ഓരോ വീടുകളും. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ രോഗാണുക്കൾ നമ്മുടെ വീടുകളിൽ കയറുകയും കൂടുതൽ നേരം ജീവിക്കുകയും ചെയ്യുന്നു. കൊവിഡ്‌കാലത്ത് വീടുകൾ വൃത്തിയാക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടതുണ്ട്.
വീട് വെറുതേ വൃത്തിയാക്കുന്നത് അണുക്കളെ അകറ്റാൻ സഹായിക്കില്ല. കൃത്യമായ ഇടവേളകളിൽ വേണം വീട് വൃത്തിയാക്കേണ്ടത്.. ശുചീകരണം എങ്ങനെ ചെയ്യുന്നു എന്നതിനെ അനുസരിച്ച് വീട് അണുക്കളില്ലാതെ സൂക്ഷിക്കാൻ സഹായിക്കും. വൈകിട്ട് 4 മണിക്ക് നിങ്ങളുടെ വീട് വൃത്തിയാക്കിയെങ്കിൽ അടുത്ത ദിവസവും അതേ സമയത്ത് തന്നെ വീണ്ടും വൃത്തിയാക്കുക. ഇത് നിങ്ങളുടെ വീടിനുള്ളിലെ അണുക്കളുടെ വളർച്ചയെ തടയും. സമയനിഷ്ടയില്ലാത്ത ശുചീകരണം അണുക്കൾ വളരാൻ ഇടയാക്കും.
സ്വാഭാവിക വെളിച്ചത്തിന്റെ അഭാവവുമുള്ള ഒരു വീട് അണുബാധയ്ക്കുള്ള ഒരു കേന്ദ്രം ആകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്ന് സൂര്യപ്രകാശം അകത്ത് പ്രവേശിക്കാൻ അനുവദിക്കുക. അണുക്കളെ അകറ്റാൻ പ്രകൃതിദത്ത വെളിച്ചവും വായുവും വളരെയധികം ഗുണം ചെയ്യും.
നനഞ്ഞ സ്ഥലങ്ങൾ ബാക്ടീരിയകളുടെ വളർച്ചയെ കൂടുതൽ എളുപ്പമാക്കുന്നു. നനഞ്ഞ ഇടങ്ങളിൽ ദുർഗന്ധം വമിക്കുകയും ക്രമേണ പൂപ്പൽ വികസിക്കുകയും ചെയ്യുന്നു. അതിനാൽ ഇവ അകറ്റാൻ നിങ്ങളുടെ വീട് ഈർപ്പവിമുക്തമാക്കാൻ ശ്രമിക്കണം. മുറികൾ വരണ്ടതാക്കാൻ ഫാനുകളും കാര്യക്ഷമമായി ഉപയോഗിക്കാം.
വളർത്തുമൃഗങ്ങളും വീട്ടിനുള്ളിൽ അണുവ്യാപനത്തിന് ഇടയാക്കുന്നു. ഇവ പുറത്തുനിന്ന് അണുക്കളെ വീട്ടിനുള്ളിലെത്തിക്കുന്നു.അതിനാൽ, ശരീരത്തിൽ നിന്ന് അണുക്കളെ അകറ്റാൻ ഒരു ആന്റിസെപ്‌ടിപിക് സ്‌പ്രേ ചെയ്യുന്നത് ഉറപ്പാക്കുക. വളർത്തുമൃഗങ്ങളെ പുറത്തു കൊണ്ടുപോയശേഷം വീട്ടിൽ പ്രവേശിക്കുന്നതിനുമുമ്പ് കൈകാലുകൾ കഴുകുക. സാധ്യമെങ്കിൽ മികച്ച സുരക്ഷയ്ക്കായി ഒരു ആന്റിസെപ്‌ടിക് കൂടി വെള്ളത്തിൽ ചേർക്കുക.
നിങ്ങളുടെ ബെഡ് ഷീറ്റുകൾ, തലയിണകൾ, കട്ടിൽ, തലയിണ കവറുകൾ എന്നിവ പതിവായി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. 34 ദിവസത്തിലൊരിക്കൽ ഇവ വൃത്തിയാക്കുക. കാരണം ഇത്തരം ഷീറ്റുകൾക്കും മറ്റ് വസ്തുക്കൾക്കും മുകളിൽ അണുക്കൾ അടിഞ്ഞുകൂടാൻ സാദ്ധ്യത കൂടുതലാണ്. മുഷിഞ്ഞ വസ്ത്രങ്ങളും കൂട്ടിയിടാതെ കൃത്യമായി വൃത്തിയാക്കുക. തറ വൃത്തിയാക്കമ്പോൾ ശരിയായ അണുനാശിനി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. മാലിന്യങ്ങളുമായി ഇടപെടുമ്പോൾ ലാറ്റക്സ് കൈയ്യുറകൾ ഉപയോഗിക്കുക. വൃത്തിഹീനമായ ചെരിപ്പുകൾ വീടിന് പുറത്ത് സൂക്ഷിക്കാൻ ശ്രമിക്കുക.