
മൊഹാലി: നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയെ ഡോക്‌ടർ മാനഭംഗപ്പെടുത്തിയതായി പരായി. പഞ്ചാബിലെ മൊഹാലിയിലാണ് 21കാരി സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി നൽകിയത്.
രണ്ടാഴ്ച മുൻപാണ് നടുവേദനെത്തുടർന്ന് ഗംഗാനഗറിലെ സ്വകാര്യ ആശുപത്രിയിൽ യുവതി ചികിത്സയ്ക്ക് എത്തിയതെന്ന് പരാതിയിൽ പറയുന്നു. ആശുപത്രിയിൽ വച്ച് ഡോക്ടർ തന്റെ ഫോൺ നമ്പർ യുവതിക്ക് നൽകിയിരുന്നു.. മാർച്ച് 15ന് താൻ മൊഹാലിയിൽ ഉണ്ടെന്നും അവിടെ എത്തിയാൽ ചികിത്സിക്കാമെന്നും പറഞ്ഞ് ഡോക്ടർ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതായി യുവതി പറയുന്നു. ഹോട്ടലിലെ 82ാം നമ്പർ മുറിയിലുണ്ടെന്നും ൾ നേരത്തെ പരിശോധിച്ച മെഡിക്കൽ റിപ്പോർട്ടുകൾ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു. ഹോട്ടലിലെ മുറിയിൽ എത്തിയതിന് പിന്നാലെ അദ്ദേഹം നൽകിയ ടാബ് ലെറ്റ് കഴിച്ച താൻ ബോധരഹിതയായെന്നും ഈ സമയത്ത് ഡോക്ടർ തന്നെ മാനഭംഗപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.. സംഭവത്തിന് പിന്നാലെ ഡോക്ടർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പ്രതിയെ അറസ്റ്റുചെയ്തിട്ടില്ല..