guava-leaf

പേരയ്ക്ക വിറ്റാമിൻ എ,​ സി എന്നിവയാൽ സമ്പുഷ്ടമാണ്. ഇലയും പോഷക സമ്പുഷ്ടമാണെന്ന് മാത്രമല്ല,​ പല അസുഖങ്ങൾക്ക് മരുന്നു കൂടിയാണ്. പേരയില ചായയിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രമേഹത്തെ തടയുന്നതിന് വളരെ ഫലപ്രദമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ ഇത് സഹായിക്കുന്നു.

ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കാർബോഹൈഡ്രേറ്റുകൾ ദഹനനാളത്തിൽ വച്ച് ഗ്ലൂക്കോസായി മാറുന്ന പ്രവർത്തനത്തെ പ്രതിരോധിക്കാൻ പേരയില വെള്ളം സഹായിക്കുന്നു. ഒരു പിടി പേരയിലയെടുത്ത് കഴുകി വൃത്തിയാക്കി ഒന്നരഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. കുറഞ്ഞ തീയിൽ വേണം, തയ്യാറാക്കുവാൻ. പിന്നീട് ഇത് ഒരു ഗ്ലാസായി കുറയുമ്പോൾ വാങ്ങി വച്ച് കുടിക്കാം. നാം സാധാരണ കുടിയ്ക്കാൻ തിളപ്പിയ്ക്കുന്ന വെള്ളത്തിൽ പേരയിലകൾ ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.