rahul-gandhi

ഇടുക്കി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയ്‌ക്കെതിരെ അശ്ലീല പരാമർശവുമായി മുൻ എംപി ജോയ്‌സ് ജോർജ്. ഇടുക്കി ഇരട്ടയാറിൽ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ജോയ്‌സ് ജോർജിന്റെ വിവാദ പരാമർശം.രാഹുൽ വിദ്യാർത്ഥിനികളോട് സംവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാമർശം.


രാഹുൽ ഗാന്ധി പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേ പോകുകയുള്ളൂ.പെൺകുട്ടികളെ വളഞ്ഞും കുനിഞ്ഞും നിൽക്കരുത്. വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണ്.രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണമെന്നാണ് ജോയ്‌സ് ജോർജിന്റെ അശ്ലീല പരാമർശം.

അതേസമയം ജോയ്സ് ജോർജിന്റെ അശ്ലീല പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് എം പിയും, ഡി ജി പി യ്ക്ക് പരാതി നൽകുമെന്ന് ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറും അറിയിച്ചു.