
ലണ്ടന്‍: മോറീസ് ഗാരേജസിന്റെ പുതിയ സൂപ്പര്‍ ഇലക്ട്രോണിക് കാര്‍ ഉടന്‍ വിപണിയില്‍ എത്തും. എംജി സൈബര്‍സ്റ്റര്‍ എന്ന് പേരിട്ടിയിരുന്ന സൂപ്പര്‍ ഇലക്ട്രോണിക് കാറിന്റെ ഏറ്റവും വലിയ പ്രത്യേകത 800 കിലോമീറ്റര്‍ മൈലേജ് കിട്ടുമെന്നതാണ്. 5ജി കണക്ടിവിറ്റിയോടുകൂടി ഏറ്റവും പുതിയ ടെക്‌നോളജി ഉപയോഗിച്ചാണ് കാര്‍ നിര്‍മിച്ചിരിക്കുന്നത്. കാര്‍ വിപണിയില്‍ എത്തുന്നതിന് മുമ്പായിയുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. സ്‌പോർട്‌സ് കാര്‍ വിഭാഗത്തില്‍പ്പെടുന്ന ആദ്യ ഇലക്ട്രിക് കാറാണിത്.
കാര്‍ പ്രേമികളെ തൃപ്തിപ്പെടുത്തുന്ന ആകര്‍ഷകമായി രൂപകല്‍പനയാണ് എംജി സൈബര്‍സ്റ്ററിന് നല്‍കിയിരിക്കുന്നത്. താഴ്ന്ന് ചരിവോടുകൂടി മുന്‍ഭാഗം എസ്എഐസി ഡിസൈനോടുകൂടിയുള്ളതാണ്. ഹെഡ്‌ലാമ്പുകള്‍ ഓവല്‍ ആകൃതിയിലാണ്. അലോയി വീലോടുകൂടിയ ടയറുകള്‍ കൂടുതല്‍ സുരക്ഷ ഉറപ്പു നൽകുന്നു. മൂന്നു സെക്കന്റുകള്‍ക്കുള്ളില്‍ പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Here's the captivating MG Cyberster – the world's first pure supercar equipped with a gaming cockpit. #Cyberster #MorrisGarages pic.twitter.com/bq83dR9Qm9
— Morris Garages India (@MGMotorIn) March 27, 2021