
ഇഷ്ടപ്പെടുന്ന പെൺകുട്ടി തന്നെ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. പ്രിയപ്പെട്ടവളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി അവളുടെ ഇഷ്ടങ്ങൾ അറിയാൻ ശ്രമിക്കുന്നവരും നിരവധിയാണ്. എന്തൊക്കെയാണ് പുരുഷനിൽ സ്ത്രീകളെ ആകർഷിക്കുന്ന കാര്യങ്ങൾ?
മിക്ക സ്ത്രീകളെയും ആകർഷിക്കുന്നത് പുരുഷന്മാരുടെ പെരുമാറ്റമായിരിക്കാം. മറ്റു ചിലരെയാകട്ടെ വസ്ത്രധാരണ രീതിയും, വൃത്തിയുമൊക്കെയായിരിക്കും. ഇങ്ങനെ ഒരോരുത്തരുടെയും ഇഷ്ടങ്ങൾ വ്യത്യസ്തമാണ്. സൗന്ദര്യത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. ചിലർക്ക് നീണ്ട കണ്ണുള്ള പുരുഷന്മാരെയാണ് ഇഷ്ടം.
താടി ഇഷ്ടപ്പെടുന്നവരാണ് മിക്ക സ്ത്രീകളും.ഓസ്‌ട്രേലിയയിലെ ഒരു സർവകലാശാലയിൽ നേരത്തെ നടത്തിയ പഠനത്തിൽ പറയുന്നത് സ്ത്രീകൾ പുരുഷന്മാരിൽ ആകൃഷ്ടരാകാനുള്ള പ്രധാന ഘടകം താടിയാണെന്നാണ്. എന്നാൽ താടിയെ എതിർക്കുന്നവരുമുണ്ട്.