
ബറോസിന് ഇന്ന് തുടക്കം
മലയാളത്തിന്റെ സൂപ്പർ മെഗാതാരം മോഹൻലാൽ സംവിധായകനാകുന്ന ബറോസിന്റെ ചിത്രീകരണം ഇന്ന് ഫോർട്ട് കൊച്ചിയിൽ ആരംഭിക്കും. ഫാന്റസി  സ്വഭാവമുള്ള ഇൗ ത്രീഡി ചിത്രത്തിന് ജിജോ പുന്നൂസാണ് രചന നിർവഹിക്കുന്നത്.
മോഹൻലാൽ െെടറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ പൃഥ്വിരാജ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ് പാനിഷ് അഭിനേതാക്കളായ പാസ് വേഗ, റാഫേൽ അമർഗോ എന്നിവരും പ്രധാന താരങ്ങളാണ്. . ദ ഹ്യുമൻ കോൺട്രാക്ട്, റാംബേ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗാർഡിയൻ ഒാഫ് ദി ഗാമാസ് ട്രഷർ എന്നാണ് ടാഗ് ലൈൻ.
സന്തോഷ് ശിവൻ ഛായാഗ്രഹണവും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിർമിക്കുന്നത്.