
ദേവ് മോഹൻ, മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളി പൂർത്തിയായി
പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ജയിൽ ജീവിത പശ്ചാത്തലത്തിലാണ് 'പുള്ളി ". ജയിലും ജയിൽപ്പുള്ളികളും നാലഞ്ച് പൊലീസ് ഓഫീസർമാരും. സ്റ്റീഫൻ തടവ് പുള്ളിയാണ്. ഇതിന് മുൻപ് ഒരുതവണ ജയിലിൽ വന്നിട്ടുണ്ട്. എന്നാൽ സ്റ്റീഫൻ ഒരു സ്ഥിരം കുറ്റവാളിയല്ല.അന്ന് ഒരു കുറ്റകൃത്യത്തിൽ പെട്ടുപോയതാണ്. ആസമയത്ത് അവിടുത്തെ ജയിലർ നാരായണൻ സാറിന് സ്റ്റീഫൻ പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ ഇപ്പോൾ നാരായണൻ സർ സ്ഥലം മാറിപോയി. സ്റ്റീഫനെ സഹായിക്കാൻ ആരുമില്ല. ജയിലിൽ സ്റ്റീഫൻ നേരിടുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്.തുടർന്ന് സ്റ്റീഫന്റെ ജയിൽ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളാണ് ജിജു അശോകൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുള്ളി " എന്ന ചിത്രം ദൃശ്യവത്കരിക്കുന്നത്.കഥയ്ക്ക് പ്രധാന്യം നൽകുന്ന ആക്ഷൻ ത്രില്ലറാണ് പുള്ളി. ലാസ്റ്റ് ബെഞ്ച് , ഉറുമ്പുകൾ ഉറങ്ങാറില്ല,പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം ജിജു അശോകൻ സംവിധാനം ചെയുന്ന പുള്ളിയിൽ ദേവ് മോഹൻ സ്റ്റീഫൻ എന്ന നായക കഥാപാത്രമായി എത്തുന്നു. മീനാക്ഷി ദിനേശാണ് നായിക.''സൂഫിയും സുജാതയ്ക്കുശേഷം ഒരുപാട് കഥകൾ കേട്ടു. എന്നാൽ 'പുള്ളി"യുടെ കഥയും അവതരണവുമാണ് ആകർഷിച്ചത്. "" ദേവ് മോഹൻ പറഞ്ഞു.പൊറിഞ്ചു മറിയം ജോസിൽ നൈല ഉഷയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് മീനാക്ഷി ദിനേശാണ്. മിഷൻ സി എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചു.

ശെന്തിൽകൃഷ്ണ,ഇന്ദ്രൻസ്,ശ്രീജിത്ത് രവി,കലാഭവൻ ഷാജോൺ,സുധി കോപ്പ,വിജയകുമാർ,ബാലാജി ശർമ്മ, വെട്ടുകിളി പ്രകാശ്,രാജേഷ് ശർമ്മ,അബിൻ ബിനോ,ബിനോയ്, മുഹമ്മദ് ഇരവട്ടൂർ എന്നിവരാണ് മറ്റു താരങ്ങൾ. കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനാഥൻ നിർമ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവഹിക്കുന്നു. ബി .കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് മനുഷ്യർ(മ്യൂസിക് ബാന്റ് )സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ -ബിജു തോമസ് ,കല-പ്രശാന്ത് മാധവ്,മേക്കപ്പ്-അമൽ ചന്ദ്രൻ,വസ്ത്രാലങ്കാരം-അരുൺ മനോഹർ, പരസ്യകല-സിറോ ക്ലോക് ,എഡിറ്റർ-ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അബ്രു സെെമൺ,വിവിൻ രാധാകൃഷ്ണൻ,അസോസിയേറ്റ് ഡയറക്ടർ-ആതിര കൃഷ്ണൻ എ ആർ,അസിസ്റ്റന്റ് ഡയറക്ടർ-ഗൗതം ,മുഹമ്മദ് യാസിൻ,സൗണ്ട്-ഗണേശ് മാരാർ,ആക്ഷൻ-സുപ്രീം സുന്ദർ,ഫിനാൻസ് കൺട്രോളർ-ശ്രീക്കുട്ടൻ ധനേശൻ,പ്രൊജക്ട് കോ ഓർഡിനേറ്റർ-അമൽപോൾസൺ,പ്രൊഡക്ഷൻ മാനേജർ- ആദർശ് സുന്ദർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് ശേഖർ,വിനോദ് വേണുഗോപാൽ. െെലൻ പ്രൊഡ്യുസർ - കെ .ജി രമേശ്,കോ പ്രൊഡ്യുസർ-ലേഖ ഭാട്ടിയ.