
ലണ്ടൻ: ലൈംഗിക ബലഹീനതയുടെ പേരിൽ വിഷമിക്കുന്ന പുരുഷന്മാർക്ക് ഇതാ ഒരു സന്തോഷവാർത്ത. ഞൊടിയിടകൊണ്ട് നിങ്ങളുടെ പ്രശ്നത്തിന് പൂർണപരിഹാരം കാണാം. അങ്ങനെ പങ്കാളിയെ ആനന്ദത്തിന്റെ പരകോടിയിൽ എത്തിക്കുകയും ചെയ്യാം. ലണ്ടനിലെ ഒരു മരുന്നുനിർമ്മാണ കമ്പനി പുറത്തിറക്കിയ പ്രത്യേക ജെല്ലാണ് താരം. പേര് 'എം ഇ ഡി 3000'. ഇത് ശരീരത്തിൽ പ്രയോഗിക്കുകയേ വേണ്ടൂ. മിനിട്ടുകൾക്കകം നിങ്ങൾക്കുള്ളിലെ പുരുഷൻ ഉണർന്നെഴുന്നേൽക്കുകയും ഏറെ സമയം ഈ ഉണർവ് നീണ്ടുനിൽക്കുകയും ചെയ്യും എന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. ജെൽ വിപണിയിലിറക്കുന്നതിനുമുമ്പ് നടത്തിയ പരീക്ഷണങ്ങളിൽ നൂറുശതമാനം ഫലപ്രാപ്തി ഉണ്ടാവുകയും ചെയ്തത്രേ. വയാഗ്രയെക്കാളും ആറിരട്ടി പ്രയോജനം ചെയ്യുമെന്നും ഉപയോഗിക്കാൻ വരളെ എളുപ്പമാണെന്നുമാണ് പരീക്ഷണത്തിൽ പങ്കെടുത്തവരുടെ അവകാശവാദം.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ എളുപ്പത്തിൽ എവിടെനിന്നും വാങ്ങാം എന്നതാണ് കമ്പനി എടുത്തുപറുന്ന മറ്റൊരു പ്രത്യേകത. ലൈംഗികബന്ധത്തിലേർപ്പെടുന്നതിന് തൊട്ടുമുമ്പ് മാത്രം ഉപയോഗിച്ചാൽ മതിയാവും. കാര്യങ്ങൾ എല്ലാം ഓകെയാണെങ്കിലും ജെൽ വിപണിയിലിറക്കുന്നതിന് ഇതുവരെ ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ല. അടുത്തമാസത്തോടെ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ. അനുമതി ലഭിച്ചാലുടൻ യൂറോപ്പിൽ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. തുടർന്നുള്ള കാര്യങ്ങൾ അതിനുശേഷമാകും തീരുമാനിക്കുക.