വര്‍ഷങ്ങളായി കടലിന്റെയും കണ്ണീരിന്റെയും ഉപ്പ് നിറഞ്ഞതാണ് ഇവരുടെ ജീവിതം. തിരുവനന്തപുരം വലിയതുറയിലെ യു പി സ്‌കൂളിലെ കാഴ്ചയാണിത്. കടല്‍ ക്ഷോഭത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് അഭയ കേന്ദ്രമായി തുടങ്ങിയ ഈ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ നിന്നും തിരിച്ച് പോകാന്‍ ഇടമില്ലാതെ കുടുങ്ങിക്കിടക്കുകയാണിവര്‍. താമസിക്കാന്‍ സ്വന്തമായി കിടപ്പാടമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവര്‍. ജനപ്രതിനിധികള്‍ വന്ന് കാണാറുണ്ടെങ്കിലും ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താന്‍ ഇനിയും ആയിട്ടില്ല.

camp