
പാറയാണെന്ന് കരുതി ആനപ്പുറത്ത് കയറിയ കോമഡി സിനിമയിൽ കണ്ടിട്ടുള്ളവരാണ് നമ്മൾ. എന്നാൽ അതുപോലെ എങ്ങനെയോ മുതലയുടെ മുകളിൽ അകപ്പെട്ട് പോയ കാട്ടുകോഴിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറുന്നത്. പുഴയോരത്ത് വിശ്രമിക്കുന്ന മുതലയുടെ മുകളിലൂടെ നടന്ന് പോകുന്ന കോഴിയാണ് വീഡിയോയിലുള്ളത്. മുതല ഉറങ്ങിക്കിടക്കുകയാണെന്ന് തോന്നുമെങ്കിലും, കോഴി നിലത്തിറങ്ങുന്നതും വായിലാക്കണം എന്ന ഉദ്ദേശമാണെന്ന് കുറച്ച് കഴിയുമ്പോഴാണ് മനസിലാക്കാനാവുന്നത്. എന്നാൽ വാ പൊളിച്ച് ചാടുന്ന മുതലയിൽ നിന്നും തലനാരിഴയ്ക്ക് കോഴി രക്ഷപ്പെടുകയാണ്. കോഴിയെ തുണച്ചത് ഭാഗ്യമാണോ അതോ ധൈര്യമാണോ എന്നത് ഇനിയും വ്യക്തമല്ല. പത്ത് സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ വൈറലായിരിക്കുകയാണ്.
2020 से 2021... फिर 2021 की शुरुआत.... बस ऐसी👇है
— Dipanshu Kabra (@ipskabra) March 26, 2021
😅😅 pic.twitter.com/uqKNYyVROm