
ന്യൂഡൽഹി: രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ബൈപാസ് ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയായി. ഡൽഹി എയിംസിലായിരുന്നു രാഷ്‌ട്രപതിയുടെ ശസ്‌ത്രക്രിയ. രാഷ്‌ട്രപതിയുടെ ശസ്‌ത്രക്രിയ പൂർത്തിയായതായും വിജയകരമായി ശസ്‌ത്രക്രിയ പൂർത്തിയാക്കിയ എയിംസിലെ ഡോക്‌ടർമാരെ അഭിനന്ദിക്കുന്നതായുമുളള വിവരം ട്വിറ്ററിലൂടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് അറിയിച്ചത്.
രാഷ്‌ട്രപതിയ്‌ക്ക് അതിവേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
The President of India, Shri Ramnath Kovind has undergone a successful bypass surgery at AIIMS, Delhi.
— Rajnath Singh (@rajnathsingh) March 30, 2021
I congratulate the team of Doctors for successful operation. Spoke to Director AIIMS to enquire about Rashtrapatiji’s health. Praying for his well-being and speedy recovery.
കഴിഞ്ഞ വെളളിയാഴ്‌ചയാണ് പതിവ് ആരോഗ്യ പരിശോധനക്കിടെ രാഷ്‌ട്രപതിയ്‌ക്ക് ഹൃദയ സംബന്ധമായ അസ്വസ്ഥത ഉണ്ടായത്. ഡൽഹി ആർമി ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തെ പിന്നീട് എയിംസിലേക്ക് റഫർ ചെയ്‌തു. തുടർന്ന് രാഷ്‌ട്രപതിയ്‌ക്ക് ബൈപാസ് ശസ്‌ത്രക്രിയയുണ്ടെന്ന് പ്രസിഡന്റിന്റെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. രാഷ്‌ട്രപതിയുടെ ആരോഗ്യം ഭേദമാണെന്നും വിദഗ്ദ്ധ സംഘം അദ്ദേഹത്തെ പരിചരിക്കുന്നുണ്ടെന്നുമാണ് ഔദ്യോഗിക അറിയിപ്പ്.