
അമൃത്സർ: പ്രമുഖ പഞ്ചാബി ഗായകൻ ദിൽജാൻ (31) കാറപകടത്തിൽ മരിച്ചു. ഇന്നലെ രാവിലെ അമൃത്സർ- ജലഝർ ഹൈവേയിലൂടെ കർത്താർപൂരിലേക്ക് പോകവെ, ദിൽജാൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരുകിൽ നിറുത്തിയിട്ട ട്രക്കിൽ ഇടിച്ച് തകരുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ദിൽജാൻ നിരവധി പഞ്ചാബി സിനിമകൾക്ക് വേണ്ടിയും പാടിയിട്ടുണ്ട്. ഭാര്യയും മകളും കാനഡയിലാണ്. പുതിയ ആൽബം പുറത്തിറക്കാനുള്ള തയാറെടുപ്പിലായിരുന്നു ദിൽജാൻ.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അടക്കമുള്ള പ്രമുഖർ അനുശോചിച്ചു.