election

തിരുവനന്തപുരം: മുന്നണികളുടെ സീറ്റ് വീതംവയ്പിൽ ഈഴവർ ഉൾപ്പെടെ ഹിന്ദു, ക്രിസ്ത്യൻ പിന്നാക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ലഭിക്കാതിരിക്കെ, പുതിയ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പിന്നാക്കക്കാരായ അംഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നേക്കുമെന്ന് വിലയിരുത്തൽ.

ജനസംഖ്യയിൽ 28 ശതമാനമുള്ള ഈഴവ സമുദായത്തിന്

യു.ഡി.എഫ് നൽകിയത് വെറും 14 സീറ്റാണ്. മറ്റു പിന്നാക്ക വിഭാഗങ്ങൾക്കാകെ 12 സീറ്റും. ചില പ്രബല സമുദായങ്ങൾക്ക് അമിത പ്രാതിനിദ്ധ്യം നൽകിയപ്പോൾ സമുദായ സന്തുലനം തകിടം മറിഞ്ഞതായാണ് ആക്ഷേപം.

16 ശതമാനം വരുന്ന മുന്നാക്ക ഹിന്ദുക്കൾക്ക് 31-ഉം,17 ശതമാനം വരുന്ന മുന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിന് 28- ഉം, 26 ശതമാനം വരുന്ന മുസ്ലീങ്ങൾക്ക് 39- ഉം സീറ്റാണ് നൽകിയത്. പിന്നാക്ക വിഭാഗങ്ങൾക്ക് എൽ.ഡി.എഫ് 46 സീറ്റും എൻ.ഡി.എ 58 സീറ്റും നീക്കിവച്ചു. എന്നാൽ, വിശ്വകർമ്മജർ തുടങ്ങിയ ചില പിന്നാക്ക സമുദായങ്ങളെ എൽ.ഡി.എഫും, യു.ഡി.എഫും പരിഗണിച്ചില്ല.

എൽ.ഡി.എഫിലും, യു.ഡി.എഫിലും ഈഴവ സ്ഥാനാർത്ഥികൾ നേ‌ർക്കുനേർ ഏറ്റുമുട്ടുന്നത് കഴക്കൂട്ടം, കൊല്ലം, കായംകുളം, വൈപ്പിൻ, പുതുക്കാട്, ചിറ്റൂർ, മലമ്പുഴ എന്നീ ഏഴ് സീറ്റുകളിലാണ്. ഇവിടങ്ങളിൽ ആരു ജയിച്ചാലും നിയമസഭയിലെത്തുക ഈഴവ സമുദായത്തിൽ നിന്നുള്ള ഏഴു പേരാകും. ഇതിൽ കഴക്കൂട്ടം, കൊല്ലം, കായംകുളം മണ്ഡലങ്ങളിൽ മൂന്നു മുന്നണികളിലെ സ്ഥാനാർത്ഥികളും ഈഴവ സമുദായക്കാരാണ്. 140 മണ്ഡലങ്ങളിലെയും മുന്നണി സ്ഥാനാർത്ഥികളുടെ സാമുദായിക പശ്ചാത്തലം പരിശോധിച്ചാൽ ഒറ്റ ഈഴവ സ്ഥാനാർത്ഥിയുള്ളത് 39 സീറ്റുകളിലാണ്. ഇതിൽ പകുതിയിലേറെയും വി‌ജയ സാദ്ധ്യത കുറഞ്ഞ സീറ്റുകളാണെന്നാണ് വിലയിരുത്തൽ. മറ്റ് പിന്നാക്ക സമുദായങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.

മുന്നണികൾ നൽകിയ സീറ്റും, ശതമാനവും

ജനസംഖ്യാ തോത്

₹സമുദായം ₹ജനസംഖ്യ ₹.സീറ്റും ശതമാനവും

(എൽ.ഡി.എഫ് -യു.ഡി.എഫ് -എൻ.ഡി.എ)

₹ഈഴവ - 28% - 28 ( 20 %) - 14 (10%) -44 ( 30.1%)

₹മുന്നാക്ക

ഹിന്ദു --16% -28 ( 20 %) - 31( 22% ) -55 (39.28%)

₹മുസ്ലീം - 26% -29 ( 20.1 %) - 39( 28%) - 2 (1.4 %)

₹ മുന്നാക്ക

ക്രിസ്ത്യൻ -17% -21 ( 15% ) - 28 ( 20% ) -7 ( 5%)

₹മറ്റ് പിന്നാക്കം

( ഒ.ബി.സി) -5% 18 ( 12.8 %) 12 (8.5% ) - 14 ( 10%)

₹ പട്ടിക വിഭാഗം -8% 16 (11.4% ) -16 (11.4% ) -18 ( 12.8 %)

ഒറ്റ ഈഴവ സ്ഥാനാർത്ഥി 39 മണ്ഡലങ്ങളിൽ

(മണ്ഡലം,സ്ഥാനാർത്ഥി ,പാർട്ടി ക്രമത്തിൽ

1.വട്ടിയൂർക്കാവ്- വി.കെ.പ്രശാന്ത് (സി.പി.എം)

2.പുനലൂർ- പി.എസ്.സുപാൽ (സി.പി.ഐ)

3.ച‌ടയമംഗലം- ചിഞ്ചു റാണി (സി.പി.ഐ)

4. കുണ്ടറ-വനജ വിദ്യാധരൻ (ബി.ഡി.ജെ.എസ്)

5. കരുനാഗപ്പള്ളി-ബിറ്റി സുനിൽ ( ബി.ജെ.പി)

6. ചാത്തന്നൂർ-ഗോപകുമാർ (ബി.ഡി.ജെ.എസ്)

7. ഹരിപ്പാട്-ആർ..സജിത് ലാൽ (സി.പി.ഐ)

8. അരൂർ-അനിയപ്പൻ (ബി.ഡി.ജെ.എസ്)

9. ചേർത്തല-പി.എസ്.ജ്യോതിസ് (ബി.ഡി.ജെ.എസ്)

10. കുട്ടനാട്-തമ്പി മേട്ടുത്തറ (ബി.ഡി.ജെ.എസ്)

11.തൃപ്പൂണിത്തുറ-കെ.ബാബു (കോൺഗ്രസ്)

12.കളമശേരി-പി.എസ്.ജയരാജ് (ബി.ഡി.ജെ.എസ്)

13.പറവൂർ-എ.ബി.ജയപ്രകാശ്(ബി.ഡി.ജെ.എസ്)

14.കോതമംഗലം-ഷൈൻ കെ.കൃഷ്ണൻ (ബി.ഡി.ജെ.എസ്)

15.ഇടുക്കി-സംഗീത വിശ്വനാഥൻ (ബി.ഡി.ജെ.എസ്)

16.ഏറ്റുമാനൂർ-വി.എൻ.വാസവൻ ( സി.പി.എം)

17.ചാലക്കുടി-കെ.എ.ഉണ്ണികൃഷ്ണൻ (ബി.ഡി.ജെ.എസ്)

18.കൈപ്പമംഗലം-സി.പി..ശ്രീലാൽ (ബി.ഡി.ജെ.എസ്)

19.കുന്നമംഗലം-അനീഷ് കുമാർ ( ബി.ജെ.പി)

20.മണലൂർ-വിജയ ഹരി (കോൺഗ്രസ്)

21.ആലത്തൂർ-കെ.ഡി.പ്രസേനൻ (സി.പി.എം)

22.കുറ്റ്യാടി-പി.പി.മുരളി ( ബി.ജെ.പി)

23.എലത്തൂർ-എ.കെ.ശശീന്ദ്രൻ (എൻ.സി.പി)

24.വടകര-മനയത്ത് ചന്ദ്രൻ (എൽ..ജെ.ഡി)

25.കൊയിലാണ്ടി-എൻ.സുബ്രഹ്മണ്യൻ(കോൺഗ്രസ്)

26.കൽപ്പറ്റ-സുബീഷ് ( ബി.ജെ.പി)

27.നാദാപുരം-എം.പി.രാജൻ ( ബി.ജെ.പി)

28.ഏറനാട്-ദിനേശ് ( ബി.ജെ.പി)

29.കോഴിക്കോട് സൗത്ത്-നവ്യ ഹരിദാസ് ( ബി.ജെ.പി)

30.ബേപ്പൂർ-പ്രകാശ് ബാബു ( ബി.ജെ.പി)

31.പേരാമ്പ്ര-ടി.പി.രാമകൃഷ്ണൻ (സി.പി.എം)

32.തവനൂർ-രമേശ് (ബി.ഡി.ജെ.എസ്)

33.മഞ്ചേരി- സജേഷ് ( ബി.ജെ.പി)

34.പൊന്നാനി-സുബ്രഹ്മണ്യൻ (ബി.ഡി.ജെ.എസ്)

35.താനൂർ-നാരായണൻ മാസ്റ്റർ ( ബി.ജെ.പി)

36.വേങ്ങര- പി.ജിജി (സി.പി.എം)

37.ധർമ്മടം-പിണറായി വിജയൻ (സി.പി.എം)

38.പയ്യന്നൂർ-ടി.ഐ.മധൂസൂദനനൻ (സി.പി.എം).

39.അഴീക്കോട്-രഞ്ജിത്ത് ( ബി.ജെ.പി)