
വാഷിംഗ്ടൺ: മുൻ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും മെലാനിയ ട്രംപും പുതിയ വെബ്സൈറ്റുമായി രംഗത്ത് .യു.എസിന്റെ 45ാമത് പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റെന്ന നിലയിലാണ് പുതിയ നീക്കം. അമേരിക്കൻ ജനതയോട് ട്രംപ് ഇനി സംവദിക്കുന്നത് സ്വന്തം പ്ലാറ്റ്ഫോമിലൂടെയായിരിക്കും. മുൻ അമേരിക്കൻ പ്രസിഡന്റിന്റെ സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനായാണ് ഇതെന്നും എല്ലാ ആളുകൾക്കും പേടികൂടാതെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനും അതുവഴി അവസരമൊരുക്കുമെന്നും ട്രംപുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ട്.
കാപിറ്റൽ ഹിൽ കലാപവുമായി ബന്ധപ്പെട്ടായിരുന്നു സമൂഹമാധ്യമങ്ങളായ ട്വിറ്റർ, ഫേസ്ബുക്ക്, യു ട്യൂബ് എന്നിവ ട്രംപിന് വിലക്കേർപ്പെടുത്തിയത്.
രണ്ടു മൂന്നു മാസത്തിനുള്ളിൽ ട്രംപ് സമൂഹമാധ്യമങ്ങളിലേക്ക് തിരികെയെത്തുമെന്ന് ട്രംപിന്‍റെ മുൻ ഉപദേഷ്ടാവ് ജാസൻ മില്ലർ പറഞ്ഞിരുന്നു.