
പ്രശസ്ത തെന്നിന്ത്യൻ താരം കീർത്തി സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ വൈറലാകുന്നു. സിൽവർ സാരിയിൽ അതീവ സുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്ക് ആരാധകർ വലിയ വരവേല്പാണ് നൽകുന്നത്. കന്നഡ സിനിമയിലെ പ്രമുഖ ഫോട്ടോഗ്രാഫറായ ചന്ദൻ ഫോട്ടോഗ്രഫിയാണ് ഈ ചിത്രങ്ങൾ പകർത്തിയത്.
ബാലതാരമായി അരങ്ങേറി ചെറുവേഷങ്ങളിലൂടെ വളർന്ന് തെന്നിന്ത്യൻ ഭാഷകളിലെല്ലാം താരപദവി സ്വന്തമാക്കിയ കീർത്തി സുരേഷ് തെലുങ്ക് ചിത്രമായ മഹാനടിയിലൂടെ മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം എൺപത്തിയഞ്ച് ലക്ഷം പേർ കീർത്തിയെ പിന്തുടരുന്നുണ്ട്.