
ലിസ്ബൺ : കഴിഞ്ഞ ദിവസം സെർബിയയ്ക്ക് എതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ധരിച്ചിരുന്ന ക്യാപ്ടന്റെ ആംബാൻഡ് ലേലത്തിൽ വയ്ക്കുന്നു.ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സാർത്ഥമാണ് ഒരു ചാരിറ്റി ഗ്രൂപ്പ് ലേലം നടത്തുന്നത്. മത്സരത്തിന്റെ അവസാന നിമിഷം താൻ അടിച്ച പന്ത് ഗോൾലൈൻ കടന്നിട്ടും ഗോൾ നിഷേധിച്ചതിൽ പ്രതിഷേധിച്ച് ക്രിസ്റ്റ്യാനോ ഫൈനൽ വിസിൽ മുഴങ്ങുംമുമ്പ് ആംബാൻഡ് അഴിച്ച് ഗ്രൗണ്ട് വിട്ടിരുന്നു. മത്സരം 2-2ന് സമനിലയിൽ പിരിയുകയായിരുന്നു.