
14 ഗോളുകൾക്ക് ജപ്പാൻ മംഗോളിയയെ തോൽപ്പിച്ചു
ഫുക്കുദ (ജപ്പാൻ) : ഏഷ്യൻ മേഖലാ ലോകകപ്പ് യോഗ്യതാ റോണ്ടിൽ മംഗോളിയയെ ഗോളിൽ മുക്കിക്കൊന്ന് ജപ്പാൻ. ഇന്നലെ മറുപടിയില്ലാത്ത 14 ഗോളുകൾക്കാണ് ജപ്പാൻ ജയിച്ചത്. ഇതിൽ 13 ഗോളുകളും ജപ്പാൻ താരങ്ങൾ മംഗോളിയൻ വലയിലേക്ക് അടിച്ചുകയറ്റിയപ്പോൾ ഒരെണ്ണം സെൽഫായും ലഭിച്ചു.ജപ്പാന് വേണ്ടി ഒസാക്കോ ഹാട്രിക്ക് നേടിയപ്പോൾ ഫുറുഹാഷി,ഇറ്റോ,ഇനഗാക്കി എന്നിവർ ഇരട്ടഗോളടിച്ചു.നേരത്തേ ഇറാൻ കംബോഡിയയെയും ഇതേ മാർജിനിൽ ലോകകപ്പ് യോഗ്യതാറൗണ്ടിൽ തോൽപ്പിച്ചിരുന്നു.