sharone-stome

ശസ്ത്രക്രിയ നടത്തിയ ഡോക്ടർ തന്റെ അനുവാദമില്ലാതെ മാറിടത്തിന്റെ വലിപ്പം കൂട്ടിയെന്ന ആരോപണവുമായി ഹോളിവുഡ് നടി ഷാരോൺ സ്‌റ്റോൺ. 2001ൽ സ്തനാർബുദത്തിന് പിന്നാലെ രൂപപ്പെട്ട മുഴ നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയ്ക്കിടെയാണ് ഡോക്ടർ തന്റെ മാറിടത്തിന്റെ വലിപ്പം കൂട്ടിയതെന്ന് അവർ പറയുന്നു. താരത്തിന്റെ ഓർമക്കുറിപ്പുകളുമായി വാനിറ്റി ഫെയർ പുറത്തിറക്കിയ ബ്യൂട്ടി ഓഫ് ലിവിംഗ് ട്വെെസിലാണ് നടിയുടെ തുറന്നുപറച്ചിൽ.

ബാൻഡേജ് അഴിച്ച് നോക്കിയപ്പോൾ ഞാൻ വിചാരിച്ചതിനേക്കാൾ വലിപ്പം മാറിടങ്ങൾക്കുണ്ടായിരുന്നു. അനുവാദമില്ലാതെ നിങ്ങൾ എന്തിനിത് ചെയ്തു എന്ന് ഡോക്ടറോട് ചോദിച്ചു. എന്നാൽ, വലിയ മാറിടങ്ങളാണ് നിങ്ങൾക്ക് യോജിക്കുന്നതെന്നും നിങ്ങളുടെ ഇടുപ്പിന്റെ ഭംഗിക്ക് ചേരുന്ന വിധത്തിലാണ് മാറിടങ്ങൾ എന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണമെന്നും ഷാരോൺ വെളിപ്പെടുത്തി.

നേരത്തെ ബേസിക് ഇൻസ്റ്റിങ്ക്ക്ട് സംവിധായകനെതിരെ ഗുരുതര ആരോപണവുമായി ഷാരോൺ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ സംവിധായകൻ പോൾ വർഹൂവൻ തന്നെ തെറ്റിദ്ധരിപ്പിച്ച് ലൈംഗിക രംഗം ചിത്രീകരിച്ചു എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ചിത്രത്തിൽ ഷാരോൺ അവതരിപ്പിച്ച കാതറിൻ ട്രാമലിനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. പ്രശസ്തമായ ആ രംഗം. തന്നെ കബളിപ്പിച്ചാണ് സംവിധായകൻ ചിത്രീകരിച്ചതെന്നായിരുന്നു നടിയുടെ ആരോപണം.