k-muraleedharan

എൺപത് വയസ് കഴിഞ്ഞവരുടെ പോസ്റ്റൽ വോട്ടുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നുള്ള ഹർജിയുമായി കോടതിയെ സമീപിച്ച് കെ മുരളീധരൻ അടക്കമുള്ള കോൺഗ്രസ് സ്ഥാനാർത്ഥികൾ. നേമത്ത് മത്സരിക്കുന്ന കെ മുരളീധരനോടൊപ്പം വാമനപുരത്തെ സ്ഥാനാർത്ഥി ആനാട് ജയൻ, വൈപ്പിനിൽ മത്സരിക്കുന്ന ദീപക് ജോയ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

എൺപത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടിൽ തിരിമറി നടക്കാൻ സാധ്യത കൂടുതലാണെന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾ തങ്ങളുടെ ഹർജിയിൽ പറയുന്നത്. ഇത്തരത്തിലെ പോസ്റ്റൽ വോട്ടുകൾ വലിയ രീതിയിൽ വരുന്നുണ്ട്. അതിനാൽ ഈ വോട്ടുകളിൽ കൃത്രിമം നടക്കാനുള്ള സാദ്ധ്യത കൂടുതലാണ്.

ഇങ്ങനെ സംഭവിച്ചാൽ അത് വിജയം നിർണയിക്കുന്നതിൽ സ്വാധീനം ചെലുത്തും. സ്ഥാനാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ ഒഴിവാക്കാൻ പോസ്റ്റൽ വിവി പാറ്റ് മെഷീനുകൾ വയ്ക്കുന്നയിടത്ത് പ്രത്യേകം സൂക്ഷിക്കണമെന്നും സ്ഥാനാർത്ഥികൾ തങ്ങളുടെ ഹർജിയിൽ പറയുന്നു. നാളെയാണ് കോടതി ഹർജി പരിഗണിക്കുക. എൺപത് വയസിനു മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടുകൾ സ്വീകരിക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.