suresh-gopi

തൃശൂർ: രാജ്യസഭാ എം.പി കൂടിയായ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി നടത്തിയ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് തൃശൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ഇലക്ഷൻ ഏജന്റുമായ അഡ്വ. കെ.ബി. സുമേഷ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.കഴിഞ്ഞദിവസം തൃശൂർ ശക്തൻ നഗർ മാർക്കറ്റിൽ വോട്ടഭ്യർത്ഥിച്ച് എത്തിയ സമയത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുകൊണ്ട് സുരേഷ് ഗോപി ചില വാഗ്ദാനങ്ങൾ നൽകിയെന്ന് പരാതിയിൽ പറയുന്നു. സ്വന്തം കൈയിൽ നിന്നോ എം.പി ഫണ്ടിൽ നിന്നോ ഒരു കോടി രൂപ ചെലവഴിച്ച് മാർക്കറ്റ് നവീകരിക്കുമെന്നാണ് വാഗ്ദാനം ചെയ്തത്.