modi

പാലക്കാട്: വനിതാ സ്ഥാനാർത്ഥിയുടെ കാൽ തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണ്ണാർക്കാട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി പി. നസീമയെയാണ് പൊതുവേദിയിൽ വച്ച് മോദി ആദരിച്ചത്. എൻ.ഡി.എ മുന്നണിയിൽ മത്സരിക്കുന്ന ഏക മുസ്ലീം വനിതാ സ്ഥാനാർത്ഥിയാണ് നസീമ.

തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നരേന്ദ്രമോദിയുടെ ആദ്യ പൊതുപരിപാടി ഇന്ന് പാലക്കാട് കോട്ട മൈതാനത്ത് നടന്നിരുന്നു. ഈ വേദിയിലാണ് മോദിയുടെ കാൽ നസീമ തൊട്ട് വന്ദിച്ചത്. ഈ സമയം തന്നെ നസീമയുടെ കാൽ തൊട്ട് വന്ദിക്കുന്ന മോദിയെയും കാണാം. ഈ വീഡിയോ ഇപ്പോൾ വലതുപക്ഷ സൈബർ ഗ്രൂപ്പുകളിൽ വൈറലാവുകയാണ്.