modi-and-pinarayi

ന്യൂഡൽഹി: കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവും പാർട്ടിയുടെ ദേശീയ വക്താവുമായ രൺദീപ് സുർജേവാല. ഏറ്റവും മികച്ച സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തെ 'സൊമാലിയ' എന്നുവിളിച്ച് അപമാനിച്ചതിന് മാപ്പ് ചോദിച്ചിട്ട് അവിടെ ചെന്നുള്ള വോട്ടഭ്യർത്ഥന എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പരിഹാസം.

കൂട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൺദീപ് സുർജേവാല വിമർശനശരമയയ്ക്കുന്നുണ്ട്. 'താങ്കളുടെ തോഴനായ(ബ്രദർ ഇൻ ആംസ്)' പിണറായി വിജയൻ ഇക്കാര്യം ഒരിക്കലും ആവശ്യപ്പെടില്ലെന്നും കേരളത്തിലെ ജനങ്ങളോട് നിരുപാധികപരമായി ഇന്നുതന്നെ മാപ്പ് ചോദിക്കണമെന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ പറയുന്നു. മോദിയുടെ പരാമർശത്തെ കുറിച്ചുള്ള മാദ്ധ്യമ വാർത്തയുടെ ലിങ്ക് പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Dear Modi Ji,

As you arrive in #kerala, Pl seek apology before seeking votes for terming one of the best States as Somalia.

Your brother in arms, Sh. Pinarayi Vijayan won’t say it. We urge you to tender an unconditional apology to people of Kerala todayhttps://t.co/R4RQPm4EnZ

— Randeep Singh Surjewala (@rssurjewala) March 30, 2021

2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ വന്നപ്പോഴായിരുന്നു മോദി കേരളത്തെ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയോട് ഉപമിച്ചത് . സംസ്ഥാനത്തെ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളിലെ ശിശുമരണ നിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ ഈ പരാമര്‍ശം. പ്രധാനമന്ത്രിയുടെ ഈ പരാമർശം അന്ന് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.