covid-update-

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 53,480 പുതിയ കൊവിഡ് കേസുകള്‍. ഏഴുപതിനായിരത്തിലേക്ക് എത്തിക്കൊണ്ടിയിരുന്ന കൊവിഡ് കണക്കുകള്‍ വീണ്ടും അന്‍പതിനായിരത്തിലേക്ക് താഴ്ന്നത് രാജ്യത്തിന് നേരിയ ആശ്വാസം നല്‍കുന്നതാണ്. എന്നാല്‍ കൊവിഡ് മരണങ്ങളുടെ കാര്യത്തില്‍ പുതിയ റെക്കോര്‍ഡും ഇന്ന് സൃഷ്ടിക്കപ്പെട്ടു. 354 പേരാണ് മരണപ്പെട്ടത്. ഈ വര്‍ഷം രാജ്യത്ത് ഏറ്റവും അധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നാണ്. ഇതോടെ ഇന്ത്യയില്‍ 1,62,468 പേര്‍ ആകെ മരണപ്പെട്ടു. 1,21,49,335 പേരാണ് കൊവിഡ് ബാധിതരായത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17 ന് റിപ്പോര്‍ട്ട് ചെയ്ത 355 ആണ് രാജ്യത്ത് ഇതുവരെ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്ക്. രാജ്യത്ത് 5,52,566 സജീവ കേസുകളാണ് ഉള്ളത്. 94.11 ശതമാനമായി രോഗമുക്തി നിരക്ക് കുറഞ്ഞത് ആശങ്ക ഉയര്‍ത്തുകയാണ്. ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ 10,22,915 ടെസ്റ്റുകളാണ് നടത്തിയത്. 6,30,54,353 പേര്‍ ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.