
ജാക്വിലിൻ ഫെർണാണ്ടസിന്റെ പുതിയ ടിപ്പ് ഹിറ്റ്!
ശ്രീലങ്കയിൽ നിന്ന് ബോളിവുഡിലെത്തി ആരാധകരെ സ്വന്തമാക്കിയ നായികയാണ് ജാക്വിലിൻ ഫെർണാണ്ടസ്. പുസ്തകം വായിച്ച് കൊണ്ട് വ്യായാമം ചെയ്യുന്ന തന്റെ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് കഴിഞ്ഞ ദിവസമാണ്. ജാക്വിലിന്റെ പുതിയ ടിപ്പ് നിമിഷനേരം കൊണ്ടാണ് ആരാധകർക്കിടയിൽ വൻ ഹിറ്റായി മാറിയത്.
2009-ൽ പുറത്തിറങ്ങിയ അലാവുദ്ദീനിലൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട ജാക്വിലിൻ ഫെർണാണ്ടസിന് ബ്രേക്കായ ചിത്രം മർഡർ -2 ആണ്.
മിസ് യൂണിവേഴ്സ് ശ്രീലങ്ക ടൈറ്റിൽ നേടിയ ശേഷം ശ്രീലങ്കയിൽ ടെലിവിഷൻ റിപ്പോർട്ടറായും ജോലി ചെയ്തിരുന്ന ജാക്വിലിൻ ഫെർണാണ്ടസ് ഹൗസ് ഫുൾ, ഹൗസ് ഫുൾ 2, ഹൗസ് ഫുൾ 3, റാസ് 2, കിക്ക് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നായികമാരിലൊരാളായ ജാക്വിലിന് ഇൻസ്റ്റഗ്രാമിൽ അമ്പത് മില്ല്യണിനടുത്ത് ഫോളോവേഴ്സുണ്ട്.