
എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാർ മറ്റ് സ്ഥാനാർത്ഥികളേക്കാൾ മികച്ചയാളാണെന്ന് നടിയും ഭാര്യയുമായ സിന്ധു കൃഷ്ണ. കിച്ചു(കൃഷ്ണകുമാർ) ജയിച്ചാൽ ജനങ്ങൾ ജയിച്ചപോലെയാണെന്നും, അദ്ദേഹം തോറ്റാൽ എല്ലാവരും വീണ്ടും തോൽക്കുമെന്നും സിന്ധു പറഞ്ഞു.
കിച്ചു ജയിക്കണം, അദ്ദേഹത്തിനെതിരെ മത്സരിക്കുന്നവർ വളരെ അനുഭവസമ്പത്തുള്ളവരാണ്. ചിലരെ വ്യക്തിപരമായി പരിചയമുണ്ട്. കൃഷ്ണകുമാര്‍ എന്റെ ഭർത്താവായതുകൊണ്ട് പറയുകയല്ല, ഇവരേക്കാളൊക്കെ മികച്ച സ്ഥാനാർത്ഥി അദ്ദേഹം തന്നെയാണ്. കിച്ചുവിനെതിരെ പ്രവർത്തിക്കുന്ന ഓരോത്തർക്കും ഇക്കാര്യം അറിയാം- സിന്ധു മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൃഷ്ണകുമാർ രാഷ്ട്രീയക്കാരനാകുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും,എം എൽ എ കൃഷ്ണകുമാറിന്റെ ഭാര്യ എന്ന അലങ്കാരം വയ്ക്കാൻ ആഗ്രഹിക്കാത്ത ആളാണ് താനെന്നും അവർ കൂട്ടിച്ചേർത്തു. അതോടൊപ്പം കൃഷ്ണകുമാർ ജയിച്ചുകഴിഞ്ഞാൽ മണ്ഡലത്തിലെ ഒരുപാട് പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും സിന്ധു കൂട്ടിച്ചേർത്തു.