
തിരുവനന്തപുരം: ജില്ലയില്‍ റസിഡന്‍സ് അസോസിയേഷനുകളുടെ പങ്കാളിത്തത്തോടുകൂടി വാക്‌സിനേഷന്‍ നടന്നു. മരുതന്‍കുഴി കോണത്തുകുളങ്ങര ഗാന്ധിമതി റോഡ് റസിഡന്‍സ് അസോസിയേഷനിന്റെ അഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 45 വയസ്സിന് മുകളിലുള്ള 210 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്റെയും സഹകരണത്തോടുകൂടി തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെഎസ് ഷിനു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികളായ ഡോ. പ്രശാന്ത്, ഡോ. ജോണ്‍ പണിക്കര്‍, നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധി അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.