
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് നടക്കുന്ന പ്രീ പോൾ സർവേകളെ വിമർശിച്ച് വലത് രാഷ്ട്രീയ നിരീക്ഷകനായ ജെ എസ് അടൂർ. സാമാന്യം നല്ല ഒരു സർവേ 14 ജില്ലകളിൽ നടത്തണമെങ്കിൽ ഒരു മണ്ഡലത്തിൽ മൂന്നു പേരെങ്കിലും വേണമെന്നാണ് അദ്ദേഹം പറയുന്നത്. ഒരാളെ ശരിയ്‌ക്ക് സർവേ നടത്താൻ ശരാശരി പത്ത് മിനിറ്റ് വേണം. അതായത് ഒരു മണിക്കൂറിൽ ആറു പേർ. ഒരു ദിവസം യാത്രയും കൂടി ഉൾപ്പെടുത്തിയാൽ ഒരാൾക്ക് സർവേ ചെയ്യാൻ കഴിയുന്നത് 40 പേരെ മാത്രമാണെന്നും ജെ എസ് അടൂർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഒരു ബൂത്തിൽ തന്നെ ശരാശരി 1000-1200 വോട്ട് ഉണ്ട്. ഒരു നിയോജക മണ്ഡലത്തിൽ ഇരുന്നൂറിലധികം ബൂത്തുകൾ. കേരളത്തിൽ ജനുവരി 22ലെ കണക്ക് അനുസരിച്ച് 2.67 കോടി വോട്ടർമാരുണ്ട്. മാർച്ച് 22ലെ ഫൈനൽ ലിസ്റ്റിൽ 2, 74, 46, 09 വോട്ടർമാരുണ്ട്. ഇതിന്റെ 0.05% വോട്ടേഴ്‌സ് സാമ്പിൾ ഉളള ഒരൊറ്റ സർവേകളും ഇല്ലെന്നും അടൂർ വിമർശിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിൽ ഇപ്പോൾ മാധ്യമ സർവേ പ്രളയമാണ്. ഒരു നല്ല സർവേക്ക് വേണ്ട മിനിമം സാമ്പിൾ സൈസ് മിക്കവാറും സർവേകളിൽ ഇല്ല. സാമാന്യം നല്ല ഒരു സർവേ 14 ജില്ലകളിൽ നടത്തണമെങ്കിൽ ഒരു മണ്ഡലത്തിൽ മൂന്നു പേരെങ്കിലും പേരെങ്കിലും വേണം. 320 പേർ. ഒരാളെ ശരിക്കു സർവേ നടത്താൻ ശരാശരി 10 മിനിറ്റ്. അതായത് ഒരു മണിക്കൂറിൽ ആറു പേർ. ഒരു ദിവസം യാത്രയും കൂടി ഉൾപ്പെടുത്തിയാൽ ഒരാൾക്ക് സർവേ ചെയ്യാൻ കഴിയുന്നത് 40 പേരെ.
കേരളത്തിൽ എല്ലാം കൂടി പത്തു സർവേ നടന്നു കാണും. അങ്ങനെയുണ്ടെങ്കിൽ ഏതാണ്ട് 3000ത്തിലധികം സർവെക്കാരെ കേരളത്തിൽ കണ്ടേനെ. അങ്ങനെ ഏത്ര സർവേക്കാർ നിങ്ങളുടെ വീട്ടിൽ വന്നു സർവേ നടത്തി? ഒരു ബൂത്തിൽ തന്നെശരാശരി 1000-1200 വോട്ട് ഉണ്ട്. ഒരു നിയോജക മണ്ഡലത്തിൽ 200 ലധികം ബൂത്തുകൾ. കേരളത്തിൽ ജനുവരി 22 ലെ കണക്ക് അനുസരിച്ചു 2.67 കോടി വോട്ടുകൾ. മാർച്ചു 22 ലെ ഫൈനൽ ലിസ്റ്റിൽ 2, 74, 46, 09 വോട്ടേഴ്‌സ്. ഇതിന്റെ 0.05% വോട്ടേഴ്‌സ് സാമ്പിൾ ഉള്ള ഒരൊറ്റ സർവേ ഇല്ല.അത് പോകട്ടെ 0. 025 ഉള്ള ഏത്ര സർവേകൾ ഉണ്ട്.?
ഒരു സർവെക്ക് ശരാശരി 100രൂപ എങ്കിലും ചിലവാകും. ഒരുലക്ഷം സാമ്പിൾ വേണമെങ്കിൽ ഒരു കോടി രൂപയെങ്കിലും വേണം. അത് ഡേറ്റ എൻട്രി ചെയ്തു അനാലിസിസ് നടത്തണം അത് മാത്രം അല്ല ഗ്രാമപ്രദേശങ്ങളിൽ വീടുകൾ സന്ദർശിച്ചുള്ള സർവേകൾ വളരെ പരിമിതം. കേരളത്തെപോലെ ഒരു സംസ്ഥാനത്തു സ്ഥാനാർഥികളെകൂടി നോക്കിയാണ് ആളുകൾ വോട്ടു ചെയ്യുന്നത്. അതിനു മുമ്പുള്ള സർവേകളിൽ പ്രധാന ഫാലസി അതിന്റ വിവരങ്ങൾ അപര്യാപ്തമാണ് എന്നതാണ്. അത് കൊണ്ടു വളരെ ചെറിയ രാൻഡം സാമ്പ്ലിങ് വച്ചു, വീടുകളിൽ വളരെ പരിമിതമായി പോലും കയറാതെ നല്ല ഡേറ്റ കുറവും ഇൻഫോഗ്രാഫിക്സ് കൂടുതലും അവിടെ കൂടിയിരുന്ന മാധ്യമ പ്രവർത്തകർക്ക് തോന്നിയത് പോലെയുള്ള വ്യാഖ്യാനങ്ങളുമാണ് കണ്ടത്. അതിൽ തന്നെ പല മാധ്യമ പ്രവർത്തകരുടെയും രാഷ്ട്രീയ ചായ്‌വ് പ്രകടമായിരുന്നു.
എല്ലാ സർവേകളും പേഴ്സ്പ്‌ഷൻ സർവേകളാണ്. അത് ആരോട് എന്ത് ചോദ്യം എപ്പോൾ എങ്ങനെ, ആരു ചോദിക്കുന്നു അനുസരിച്ചു മാറികൊണ്ടിരിക്കും. കേരളത്തിൽ ഇന്ന് രാഷ്ട്രീയപാർട്ടി അനുഭാവികൾ എല്ലാം കൂടി 10-12% ത്തിൽ അധികമില്ല. കക്ഷി രാഷ്ട്രീയ സ്വതന്ത്ര അനുഭാവികളും കൂടി കൂട്ടിയാൽ 20-25%. കേരളത്തിൽ വലിയ വിഭാഗം സ്വതന്ത്ര വോട്ടർമാർ തിരെഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ ആയിരിക്കും തീരുമാനിക്കുന്നത്. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള അഞ്ചു ജില്ലകളിൽ സാധാരണക്കാരോട് സംവേദിച്ചപ്പോൾ ഈ തിരെഞ്ഞെടുപ്പിൽ സർവേകൾക്ക് അപ്പുറമുള്ള അടിയൊഴുക്കുകൾ നിർണായകമായിരിക്കും ഏതാണ്ട് 10 മണ്ഡലങ്ങൾ നിർണായകം. കാരണം അവിടെ മാർജിൻ പ്രായേണ കുറവായിരിക്കും. ജെ എസ്
കേരളത്തിൽ ഇപ്പോൾ മാധ്യമ സർവേ പ്രളയമാണ്. ഒരു നല്ല സർവേക്ക് വേണ്ട മിനിമം സാമ്പിൾ സൈസ് മിക്കവാറും സർവേകളിൽ ഇല്ല. സാമാന്യം...
Posted by Js Adoor on Tuesday, March 30, 2021