roopa-

വാഷിംഗ്ടൺ: അമേരിക്കയിൽ ഉന്നത പദവിയിൽ വീണ്ടും ഇന്ത്യൻ വംശജയെ നാമനിർദ്ദേശം ചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ. ഇന്തോ-അമേരിക്കൻ വംശജ രൂപ രംഗ പുട്ടഗുണ്ടയെ ഫെഡറൽ ജഡ്ജി സ്ഥാനത്തേയ്ക്കാണ് നാമനിർദ്ദേശം ചെയ്തത്. ഫെഡറൽ ജഡ്ജ് പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ-അമേരിക്കൻ വംശജയാണ് രൂപ. 2007ൽ ഒഹിയോ സ്റ്റേറ്റ് മോർട്ടിസ് കോളജിൽ നിന്ന് നിയമബിരുദം നേടിയ രൂപ 2008ൽ ജഡ്ജ് വില്യം എം. ജാക്സന്റെ ക്ലർക്കായി അഭിഭാഷക ജീവിതം ആരംഭിച്ചു. 2013 മുതൽ 2019 വരെ ക്രിമിനൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു. 2019 മുതൽ ഡി.സി റെന്റൽ ഹൗസിംഗ് കമ്മിഷൻ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയായി പ്രവർത്തിക്കുകയായിരുന്നു. രൂപയടക്കം 10 പേരെയാണ് പുതിയ ഫെഡറൽ സർക്യൂട്ട്, ജില്ല കോടതി, കൊളംബിയ സുപീരിയർ കോർട്ട് ജഡ്ജിമാരായി നാമനിർദ്ദേശം ചെയ്തത്