vs-achuthanandan

തിരുവനന്തപുരം: സംസ്ഥാന ഭരണപരിഷ്കാര കമ്മിഷന്റെ പ്രവർത്തനം ഇന്നലെ അവസാനിച്ചു. മാർച്ച് 31ന് പ്രവർത്തനം അവസാനിപ്പിക്കണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മെമ്പർ സെക്രട്ടറി ഷീലാ തോമസ്, അംഗങ്ങളായ സി.പി.നായർ, നീലാഗംഗാധരൻ എന്നിവർ ഇന്നലെ പടിയിറങ്ങിയത്. കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ ശാരീരിക അവശതകളാൽ ജനുവരി 30 ന് രാജിവച്ചിരുന്നു. എന്നാൽ നേരത്തെ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ചില ജോലികൾ കൂടി ചെയ്ത് തീർക്കാനുള്ളതിനാൽ എെ.എം.ജിയിലെ കമ്മിഷന്റെ ഓഫീസ് ഏപ്രിൽ 30 വരെ പ്രവർത്തിക്കും.