bahrain-and-israel

ബഹ്‌റൈൻ: ഇസ്രയേലിൽ ആദ്യ സ്ഥാനപതിയെ നിയമിക്കാനൊരുങ്ങി ബഹ്റൈൻ. ഖാലിദ് യൂസഫ് അൽ ജലാമയാണ് സ്ഥാനപതിയാകുന്നത്. ചരിത്രപരമായ സമാധാന ഉടമ്പടിയിൽ 2020 സെപ്തംബറിൽ ഒപ്പുവച്ചതിന് ശേഷമുള്ള സുപ്രധാനമായ നിയമനമാണിത്. എംബസി ആരംഭിക്കാനുള്ള ബഹ്‌റൈന്റെ തീരുമാനത്തെ ഇസ്രയേൽ സ്വാഗതം ചെയ്തു. ഉടൻ തന്നെ ബഹ്‌റൈനിൽ നിന്നും ഒരു സംഘം എംബസി ആരംഭിക്കുന്നതിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായി ഇസ്രയേൽ സന്ദർശിക്കും.