
അഹമ്മദാബാദ്: മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങൾക്ക് പിന്നാലെ ഗുജറാത്തും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാനൊരുങ്ങുന്നു. 2003ലെ മതസ്വാതന്ത്ര്യനിയമം ഭേദഗതി ചെയ്യുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.
യുവതികളെ പ്രണയിച്ച് വിവാഹം കഴിച്ചശേഷം മതപരിവർത്തനം നടത്തിയാൽ അഞ്ച് വർഷം തടവും രണ്ടു ലക്ഷം രൂപവരെ പിഴയും ലഭിക്കും. അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയോ, പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരെയോ മതപരിവർത്തനം നടത്തിയാൽ കുറ്റവാളികൾക്ക് ഏഴു വർഷം തടവും മൂന്നു ലക്ഷം രൂപവരെ പിഴയും ലഭിക്കും.
ബില്ല് ഗുജറാത്ത് നിയമസഭയുടെ ബഡ്ജറ്റ് സെഷനിൽ വയ്ക്കും. ഗുജറാത്തിലെ മതസ്വതന്ത്ര്യ നിയമത്തിൽ 2006ൽ ഭേദഗതി വരുത്തിയിരുന്നു. ലൗ ജിഹാദിനെതിരെ ബി.ജെ.പി ദേശീയതലത്തിൽ തന്നെ നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമായാ
ണിത്.