shibu-baby-john

കൊല്ലം: 2016ലെ തിരഞ്ഞെടുപ്പിൽ ഇടത് തരംഗത്തിൽ കൊല്ലം ജില്ലയിലെ എല്ലാ സീ‌റ്റുകളും യുഡിഎഫിന് നഷ്‌ടമായി. അന്ന് മന്ത്രിയായിരുന്ന ഷിബു ബേബി ജോണിനും തന്റെ മണ്ഡലമായ ചവറയിൽ പരാജയത്തിന്റെ രുചിയറിയേണ്ടി വന്നു. സിഎംപിയിലെ നേതാവായ വിജയൻ പിള‌ളയോട് അദ്ദേഹം തിരഞ്ഞെടുപ്പ് അങ്കത്തിൽ അടിയറവ് പറഞ്ഞു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷവും മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന പ്രവർത്തനത്തിലൂടെ മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായി അദ്ദേഹം.

ഷിബു ബേബി ജോണിന് വിജയാശംസകളുമായി നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. ഇക്കൂട്ടത്തിൽ ഏ‌റ്റവും പുതിയതാണ് സൂപ്പർതാരം മോഹൻലാലിന്റേത്. അച്ഛനെപ്പോലെ മികച്ച നേതാവും മികച്ച മന്ത്രിയുമായിരുന്നു ഷിബു. തന്റെ മണ്ഡലത്തെപറ്റി അദ്ദേഹത്തിനുള‌ള കരുതൽ നാട്ടുകാർക്കറിയാം. അവരുടെ കാര്യം കഴിഞ്ഞ് മാത്രമേ ഷിബുവിന് എന്തുമുള‌ളൂ. മോഹൻലാൽ പറയുന്നു. ചങ്ങാതിയും സഹോദരതുല്യനുമായ ഷിബുവിന് വീഡിയോയിലൂടെ ആശംസയർപ്പിച്ചിരിക്കുകയാണ് മോഹൻലാൽ.